ജാമ്യക്കാരനെ ഹാജരാക്കാനായില്ല; ബിനീഷിന് ജയിലിൽ നിന്നും ഇറങ്ങാനായില്ല
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരിക്ക് ഇന്നലെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തിറങ്ങാനായില്ല. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതാണ് ജയിൽ മോചനം വൈകിപ്പിച്ചത്. ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം പിന്മാറുകയും പകരം ജാമ്യത്തിന് ആളെ ഹാജരാക്കുന്നതു വൈകിയതുമാണ് വെള്ളിയാഴ്ച പുറത്തിറങ്ങുന്നതിന് തടസമായത്. അഞ്ചു ലക്ഷം രൂപയും രണ്ടു ആൾ ജാമ്യവുമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.
ശനിയാഴ്ച ജാമ്യക്കാരെ ഹാജരാക്കി പുറത്തിറങ്ങാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ.
കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിന് ഏഴു മാസങ്ങളോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ വ്യാഴാഴ്ചയാണ് ജാമ്യം അനുവദിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.