Follow the News Bengaluru channel on WhatsApp

സിന്ദഗി, ഹനഗല്‍ ഉപതിരഞ്ഞടുപ്പ് ഇന്ന്

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയിലെ സിന്ദഗി, ഹാവേരിയിലെ ഹനഗല്‍ എന്നീ രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സിന്ദഗിയില്‍ ജെ.ഡി.എസ് എം.എല്‍.എ എം.സി മനഗുളിയുടെ നിര്യാണത്തെ തുടര്‍ന്നും ഹനഗലില്‍ ബി.ജെ.പി എം.എല്‍ എ ആയിരുന്ന സി.എം. ഉദാസിയുടെ മരണത്തെ തുടര്‍ന്നുമാണ് ഉപതിരഞ്ഞെടുപ്പ്. രമേഷ് ഭൂസന്നൂരാണ് സിന്ദഗിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി. എം.സ്. മനഗുളിയുടെ മകന്‍ അശോക് മനഗുളി കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്നു. ഹനഗലില്‍ ശിവരാജ് സജ്ജ്‌നര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സി.ശ്രീനിവാസ് വി. മനെയും മത്സരിക്കുന്നു.

ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണ്. ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഷിഗോണിന് സമീപത്താണ് ഹനഗല്‍ മണ്ഡലം.ഇരു മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ ബൊമ്മൈ സജീവമായിരുന്നു.

ഫലപ്രഖ്യാപനം നവംബര്‍ രണ്ടിനാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.