Follow the News Bengaluru channel on WhatsApp

ശിഹാബ് തങ്ങൾ പാലിയേറ്റീവ് ഹോം കെയർ മൈസൂരു യൂണിറ്റ് പ്രഖ്യാപനം ഇന്ന്

ബെംഗളൂരു : ശിഹാബ് തങ്ങൾ പാലിയേറ്റീവ് ഹോം കെയർ മൈസൂരു യൂണിറ്റിന്റെ പ്രഖ്യാപനം ഞായറാഴ്ച നടക്കും. ആബിദ് കൺവെൻഷൻ സെന്ററിൽ വൈകീട്ട് ആറിന് മേയർ സുനന്ദ പലനേത്ര ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പാലിയേറ്റീവ് ഹോം കെയറിന്റെ പ്രഖ്യാപനവും ആംബുലൻസ് സമർപ്പണവും നിർവഹിക്കും.

പി.എം.എ. ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തും. മൈസൂരു അതിരൂപത മുന്‍ ബിഷപ് ഡോ. തോമസ് ആന്റണി വാഴപ്പിള്ളി, മൈസൂരു വലിയ ഖാസി അല്‍ ഹാജ് സയ്യിദ് ഉസ്മാന്‍ ശരീഫ്, ശ്രീ ശിവ യോഗ്വമഠത്തിലെ ശ്രീ ശ്രീ ശ്രീ ജ്ഞാനപ്രകാശ സ്വാമിജി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എ.ഐ.കെ.എം.സി. സി ദേശീയ വൈസ് പ്രസിഡണ്ട് പി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. എ.ഐ.കെ.എം.സി.സി. മൈസൂരു പ്രസിഡണ്ട് സി.എം. അന്‍വര്‍ സ്വാഗതം പറയും. ഡോ. അമീര്‍ അലി ആമുഖ പ്രഭാഷണം നടത്തും.

എം.എല്‍ എ മാരായ തന്‍വീര്‍ സേട്ട്, ജി. ടി. ദേവഗൗഡ, എസ്. എ രാമദാസ്, എല്‍ നാഗേന്ദ്ര എന്നിവരെ യോഗത്തില്‍ ആദരിക്കും. തിരൂരങ്ങാടി എം.എല്‍.എ കെ.പി.എ മജീദ്, എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡണ്ട് എം.കെ. നൗഷാദ്, ദേശീയ സെക്രട്ടറി എ ഷംസുദ്ദീന്‍, കൗണ്‍സിലര്‍ അഖ്മല്‍ പാഷ, ഡോ. എച്ച്. ആര്‍. രാജേശ്വരി, ജില്ലാ ടി. ബി. ഓഫീസര്‍ ഡോ. ഷിറാസ്, ഡോ. രമേഷ് എന്നിവര്‍ സംസാരിക്കും. എ.ഐ.കെ.എം.സി.സി  മൈസൂരു ജനറല്‍ സെക്രട്ടറി കാസിം മൊകേരി നന്ദി പറയും.

ഓൾ ഇന്ത്യാ കെ.എം.സി.സി മൈസൂരു ഘടകത്തിന്റെ നേതൃത്വത്തിലാണ് പാലിയേറ്റീവ് ഹോം കെയർ തുടങ്ങുന്നത്. ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിലുള്ള കർണാടകത്തിലെ മൂന്നാമത് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റാണിത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.