Follow the News Bengaluru channel on WhatsApp

സമുദ്രത്തെ ആഴത്തിലറിയാന്‍ സമുദ്രയാന്‍ ദൗത്യവുമായി ഇന്ത്യ

ചെന്നൈ: സമുദ്രത്തെ ആഴത്തിലറിയാന്‍ സമുദ്രയാന്‍ ദൗത്യവുമായി ഇന്ത്യ. മനുഷ്യരെ ഉള്‍ക്കൊള്ളുന്ന ആഴക്കടല്‍ ദൗത്യമായ സമുദ്രയാന് ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തുടക്കമിട്ടു. ഇതോടെ ഏറ്റവും നൂതനമായ അന്തര്‍വാഹിനികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം നേടി. സമുദ്ര ഗവേഷണം, പര്യവേക്ഷണം എന്നിവ ലക്ഷ്യമിടുന്ന ‘സമുദ്രയാന്‍’ 2024-ഓടെ തയ്യാറാകും. സമുദ്രയാന്‍ ദൗത്യത്തോടെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളുടെ മികവിലേക്ക് ഇന്ത്യയും ഉയരും.

സമുദ്രയാന്‍ സംരംഭത്തിന് കീഴിലുള്ള ‘മത്സ്യ 6000’ അന്തര്‍വാഹിനിക്ക് മൂന്ന് മനുഷ്യരെ വഹിക്കാനാവും. സമുദ്രാന്തര്‍ഭാഗങ്ങളിലുള്ള പോളിമെറ്റാലിക് മാംഗനീസ് നൊഡ്യൂളുകള്‍, ഗ്യാസ് ഹൈഡ്രേറ്റുകള്‍, ഹൈഡ്രോ-തെര്‍മല്‍ സള്‍ഫൈഡുകള്‍, കോബാള്‍ട്ട് ക്രസ്റ്റുകള്‍ തുടങ്ങിയ വിഭവങ്ങളുടെ ആഴത്തിലുള്ള പര്യവേക്ഷണം നടത്താനാവും.

‘മത്സ്യ 6000’ 2024 ഡിസംബറോടെ യോഗ്യതാ പരീക്ഷണത്തിന് തയ്യാറാകുമെന്ന് എന്‍.ഐ.ഒ.ടി. വൃത്തങ്ങള്‍ അറിയിച്ചു. സമുദ്രഗവേഷകര്‍ക്ക് 6000 മീറ്റര്‍ ആഴത്തില്‍ സഞ്ചരിക്കാനും 16 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജലത്തിനടിയില്‍ ലാബോറട്ടറി പര്യവേക്ഷണം നടത്താനും ഉതകുന്ന രീതിയിലാണ് അന്തര്‍വാഹിനിയുടെ രൂപകല്പന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.