Follow the News Bengaluru channel on WhatsApp

പുനീത് രാജ് കുമാറിനെ അപമാനിക്കുന്ന രീതിയില്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: അന്തരിച്ച കന്നഡയുടെ പ്രിയതാരം പുനീത് രാജ് കുമാറിനെ അവഹേളിക്കുന്ന രീതിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് പിടികൂടി. ഋത്വിക് എന്ന യുവാവാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഇയാള്‍ വിവാദ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമിന്‍ പങ്കുവെച്ചത്. പുനീതിനെ അവഹേളിക്കുന്ന രീതിയിലുള്ള കമന്റുമായി കാറിനകത്തിരുന്ന് ബിയര്‍ കുപ്പി പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തോടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഇത് മറ്റു സാമുഹ്യ മാധ്യമങ്ങളിലും വൈറലാവുകയായിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി പുനീതിന്റെ ആരാധകരടക്കം നിരവധി പേർ ബെംഗളൂരു പോലീസിന്റെ ട്വിറ്റര്‍ പേജില്‍ പരാതി കുറിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പോസ്റ്റ് പങ്കുവെച്ച ആളെ കണ്ടെത്താന്‍ സിറ്റി കമീഷണര്‍ നിര്‍ദേശം നല്‍കി. ബെംഗളൂരു പോലീസിന് കീഴിലെ സൈബര്‍ സെല്ലാണ് യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. യുവാവിനെ അറസ്റ്റ് ചെയ്ത വിവരം സിറ്റി കമീഷണര്‍ കമാല്‍ പന്ത് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു താരത്തിന്റെ ആകസ്മിക മരണം. സദാശിവ നഗറിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കടുത്ത ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുനീതിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാജ്യത്തെ ചലച്ചിത്ര- രാഷ്ട്രീയ പ്രമുഖരടക്കം പുനീതിന്റെ വേര്‍പ്പാടില്‍ അനുശോചിച്ചിരുന്നു. ആരാധകര്‍ കണ്ണീരോടെയാണ് ഞായറാഴ്ച പുനീതിന് യാത്ര നല്‍കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.