Follow the News Bengaluru channel on WhatsApp

ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കാൻ ഒരുങ്ങി ഫേസ്ബുക്ക്

ബെംഗളൂരു: ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കാൻ ഒരുങ്ങി ഫേസ്ബുക്ക്. ഇപ്പോൾ നിലവിലുള്ള ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കാൻ ഒരുങ്ങുന്നതായി ഫേസ്ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വൈസ് പ്രസിഡൻ്റ് ജെറോമി പെസെന്റി അറിയിച്ചു.

ഇത് നിർത്തലാക്കുന്നതോടെ ഈ സംവിധാനം ഉപയോഗിച്ചിരുന്ന ഒരു ബില്യൺ ഉപഭോക്താക്കളുടെ ഡാറ്റകളും ഡിലീറ്റ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഫേഷ്യൽ റെക്കഗ്നിഷനെ കുറിച്ച് പല തരത്തിലുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്നും ഫേസ്ബുക്ക് അറിയിച്ചത്.

നിലവിൽ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ച് ആളുകളെ ടാഗ് ചെയ്യുന്ന സംവിധാനം ഇതോടെ ഇല്ലാതാകും. ഫേസ്ബുക്കിന്റെ പുതിയ മാറ്റങ്ങൾ എന്ന് മുതൽ നിലവിൽ വരുമെന്ന് വ്യക്തമാക്കിട്ടില്ല. ഫേസ്ബുക്കിന്റെ മൂന്നിൽ ഒന്ന് ഉപഭോക്താക്കളും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. റിപ്പോർട്ടർമാർ, നിയമനിർമ്മാതാക്കൾ, യുഎസ് റെഗുലേറ്റർമാർ എന്നിവരുടെ വിവരങ്ങൾ പുറത്ത് പോയെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ തീരുമാനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.