Follow the News Bengaluru channel on WhatsApp

കനത്ത മഴ; ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയില്‍ ആറു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

ബെംഗളൂരു: കര്‍ണാടകയിലെ മിക്ക ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു ഉള്‍പ്പെടെ ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബെംഗളൂരു അര്‍ബനില്‍ ഒരു ദിവസത്തേക്കും ബെംഗളൂരു റൂറല്‍, തുമകുരു, ചിക്കബെല്ലാപുര, രാമനഗര, കോലാര്‍ എന്നി ജില്ലകളില്‍ രണ്ടു ദിവസത്തേക്കുമാണ് അവധി നല്‍കിയിരിക്കുന്നത്. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.

ബെംഗാള്‍ ഉള്‍ക്കടലിലും അറബികടലിലും രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് അടുത്ത നാല് ദിവസങ്ങളില്‍ കര്‍ണാടകയിലെ 13 ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ വ്യാഴാഴ്ച പരക്കെ മഴ ലഭിച്ചു. കനത്ത മഴയാണ് നഗരത്തിലെ ചിലയിടങ്ങളില്‍ രേഖപ്പെടുത്തിയത്. ബെംഗളൂരു റൂറല്‍, അര്‍ബന്‍ എന്നീ ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിക്കബെല്ലാപുര, കോലാര്‍, മാണ്ഡ്യ, രാമനഗര, തുമകുരു, ചിക്കമഗളൂരു, ഹാസന്‍, കുടക്, ശിവമോഗ എന്നിവിടങ്ങളിലും വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.