Follow the News Bengaluru channel on WhatsApp

കുടക് വഴിയുള്ള കേരള-കര്‍ണാടക ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍

ബെംഗളൂരു: കുടക് ജില്ലയിലെ മാക്കൂട്ടം ചുരം വഴിയുള്ള കേരള -കര്‍ണാടക ആര്‍.ടി.സിയുടെ സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്ന് മാസം മുമ്പാണ് ഈ റൂട്ടില്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. ബെംഗളൂരുവില്‍ നിന്നും മാക്കൂട്ടം ചുരം വഴിയുള്ള കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവടങ്ങളിലേക്കുകള്‍പ്പെടെയുള്ള സര്‍വീസുകളാണ് കര്‍ണാടക ആര്‍.ടി.സി. പുനരാരംഭിക്കുന്നത്. ഈ സര്‍വീസുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നും കുടകിലെ കുട്ട വഴി കോഴിക്കോടേക്കും മൈസൂരുവില്‍ നിന്നും കുട്ട വഴി തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകളും പുനരാരംഭിക്കും.

കേരള ആര്‍.ടി.സി.യുടെ ബസുകള്‍ കണ്ണൂരില്‍ നിന്നും ഇരിട്ടി വഴി വെള്ളിയാഴ്ച്ച ബെംഗളൂരുവിലെത്തും. ശനിയാഴ്ച മുതല്‍ മാക്കൂട്ടം വഴി കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും.

ഇരു എസ്.ആര്‍.ടി.സികളും രാത്രി സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ കോവിഡിനെ തുടര്‍ന്നുണ്ടായ വടക്കന്‍ മലബാറിലേക്കുള്ള യാത്രാക്ലേശത്തിന് ഒരളവുവരെ പരിഹാരമാവും. നിലവില്‍ സ്വകാര്യ വാഹനങ്ങളേയും ട്രെയിനിനേയുമാണ് ഈ ഭാഗത്തേക്കുള്ളവര്‍ ആശ്രയിക്കുന്നത്. ബെംഗളൂരുവില്‍ നിന്നും കുടക് വഴിയുള്ള സ്വകാര്യ ബസ് സര്‍വീസും ഉടന്‍ പുനസ്ഥാപിക്കുമെന്നാണ് സൂചന. ബെംഗളൂരുവിൽ നിന്നും മാക്കൂട്ടം വഴി കണ്ണൂരിലേക്കും ഗോണിക്കൊപ്പ കുട്ട വഴി മാനന്തവാടിയിലേക്കുമുള്ള സർവീസുകൾ ആഗസ്റ്റ് ആദ്യവാരം മുതലാണ് നിർത്തിവെച്ചത്.

അതേ സമയം കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ ഇളവ് നല്‍കിയിട്ടില്ല.

നിലവിലെ സർവീസുകളെ കുറിച്ചറിയാം :

കർണാടക ആര്‍.ടി.സി: https://ksrtc.in/oprs-web/
കേരള ആര്‍.ടി.സി: https://online.keralartc.com/oprs-web/

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.