Follow the News Bengaluru channel on WhatsApp

മംഗളൂരു- കാസറഗോഡ് അന്തര്‍ സംസ്ഥാനപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മംഗളൂരു – കാസറഗോഡ് അന്തര്‍സംസ്ഥാന റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനസ്ഥാപിച്ചു. ഇന്ന് രാവിലെ മുതല്‍ ഇരുവശങ്ങളിലേക്കുമായി 50 ഓളം കേരള – കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തി.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൂന്നര മാസങ്ങൾക്ക് മുമ്പ് നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേരളം സന്നദ്ധമായിരുന്നെങ്കിലും കര്‍ണാടക നിയന്ത്രണങ്ങള്‍ നീട്ടുകയായിരുന്നു. കാസറഗോഡ് ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ എത്തിയതോടെയാണ് ദക്ഷിണ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്.

കാസറഗോഡ് ജില്ലയില്‍ നിന്നും മംഗളൂരുവിലേക്കുള്ള ബസ് സര്‍വീസുകള്‍ വിലക്കിയതോടെ തലപ്പാടി അതിര്‍ത്തി വരെയായിരുന്നു കേരള ആര്‍.ടി.സി. സര്‍വീസുകള്‍ നടത്തിയിരുന്നത്. അതിര്‍ത്തിക്കപ്പുറത്ത് മംഗളൂരുവിലേക്കുള്ള ബസുകളില്‍ കയറിയാണ് കര്‍ണാടകയിലേക്കുള്ള വിദ്യാര്‍ഥികളും ജോലിക്കു പോകുന്നവരും യാത്ര ചെയ്തിരുന്നത്. നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിച്ചതോടെ കാസറഗോഡ് – മംഗളൂരു റൂട്ട് സാധരണ നിലയിലായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.