Follow the News Bengaluru channel on WhatsApp

ബി.ഡി.എ ഓഫീസില്‍ പരിശോധന; കോടികളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന

ബെംഗളൂരു: ബെംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി(ബി.ഡി.എ) ആസ്ഥാനത്ത് അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) നടത്തിയ മിന്നല്‍ പരിശോധനയില്‍ നൂറ് കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തിയതായി സൂചന. വെള്ളി, ശനി ദിവസങ്ങളിലാണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി സെക്രട്ടറിമാരുടെ ഓഫീസുകള്‍, എന്‍ജിനീയറിംഗ് വിഭാഗം, ഭൂമി അനുവദിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥന്‍മാരുടെ മുറികളിലാണ് 70 ഓളം വരുന്ന എ.സി.ബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

ഫയലുകള്‍ സൂക്ഷിച്ച ചില മുറികള്‍ കൂടുതല്‍ പരിശോധന നടത്താനായി സീല്‍ ചെയ്തിട്ടുണ്ട്. ബി.ഡി.എ ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് പണം കൈമാറുന്നതില്‍ ഉള്‍പ്പെടെ വന്‍ തോതില്‍ അഴിമതിയും ക്രമക്കേടും നടത്തിയെന്നാണ് എ.സി.ബി കണ്ടെത്തിയിരിക്കുന്നത്. ബി.ഡി.എ.യിൽ അഴിമതി നടക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഉദ്യോഗസ്ഥതലത്തിൽ വലിയ അഴിമതി നടക്കുന്നതായി ആരോപിച്ച് ബി.ഡി.എ. ചെയർമാനും ബി.ജെ.പി. എം.എൽ.എ.യുമായ എസ്.ആർ. വിശ്വനാഥ് രംഗത്തെത്തിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.