Follow the News Bengaluru channel on WhatsApp

മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പഠനോത്സവം നവംബര്‍ 28 ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ 2021 ലെ പഠനോത്സവം നവംബർ 28 ഞായറാഴ്ച്ച 3 മണിക്ക് നടക്കും. ഗൂഗിൾ മീറ്റിൽ നടക്കുന്ന പഠനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ്‌ കെ. ദാമോദരൻ അധ്യക്ഷത വഹിക്കും. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾക്ക് ശേഷം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗൂഗിൾ ക്ലാസ് റൂമുകളിലാണ് പഠനോത്സവം നടക്കുന്നത്. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ നിയമാവലികളും നിർദേശങ്ങളും അനുസരിച്ചാണ് പഠനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.

മലയാളം മിഷൻ ഭാഷ അദ്ധ്യാപകൻ ഉണ്ണി അമ്മയമ്പലം, സെക്രട്ടറി ടോമി ആലുങ്കൽ എന്നിവർ സംസാരിക്കും. അക്കാദാമിക് കോർഡിനേറ്റർ സതീഷ് തോട്ടശ്ശേരിയുടെ അമുഖത്തോടെ ആരംഭിക്കുന്ന പഠനോത്സവത്തിൽ വൈസ് പ്രസിഡന്റ്‌ ഷാഹിന ലത്തീഫ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ജെയ്സൺ ലൂക്കോസ് നന്ദിയും പറയും.

18 ഗൂഗിൾ  ക്ലാസ്സു മുറികളിലായി കണിക്കൊന്ന, സൂര്യകാന്തി ക്ലാസ്സുകളിലെ 380 കുട്ടികളാണ് ഈവർഷം പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. രണ്ടു വർഷത്തെ ഭാഷ പഠനം പൂർത്തിയായ കുട്ടികൾക്കാണ് പഠനോത്സവത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
കൺവീനർ ജിസോ ജോസിന്റെ നേതൃത്വത്തിൽ, അദ്ധ്യാപകരും രക്ഷിതാക്കളും, മേഖല ഭാരവാഹികളും ഉൾപ്പെടുന്ന സംഘാടക സമിതിരൂപീകരിച്ചിട്ടുണ്ട്.

പഠനോത്സവ നടത്തിപ്പിന് നൂർ മുഹമ്മദ്, ജോമോൻ സ്റ്റീഫൻ,കെ. അനൂപ്, ശ്രീജേഷ്,സുരേഷ് ബാബു, ഹിത വേണുഗോപാലൻ, മീര നാരായണൻ എന്നിവർ നേതൃത്വം നൽകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.