മുകേഷ് അംബാനി തന്റെ സ്വത്ത് ഭാഗം വയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തന്റെ സ്വത്ത് ഭാഗംവയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. അറുപത്തിനാലുകാരനായ മുകേഷ് അംബാനി, പ്രമുഖ ബ്രാൻഡായ വാൾമാർട്ട് ഇൻ‌കോർപറേറ്റിന്റെ ഉടമസ്ഥരായ വാൾട്ടൺ കുടുംബത്തിന്റെ പാത പിന്തുടർന്നാണ് സ്വത്ത് ഭാഗംവയ്ക്കുന്നതെന്നാണ് അംബാനി കുടുംബവുമായി അടുത്ത ബന്ധമുള്ളവർ നൽകുന്ന സൂചന. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉൾപ്പെടെയുള്ള കുടുംബ സ്വത്തുക്കളടക്കം ഒരു ട്രസ്റ്റ് ഘടനയിലേക്കു മാറ്റുന്നതാണ് അംബാനി പരിഗണിക്കുന്നത്.

മുകേഷ് അംബാനി
റിലയൻസിന്റെ മേൽനോട്ടം വഹിക്കുന്ന പുതിയ സ്ഥാപനത്തിൽ അംബാനി, അദ്ദേഹത്തിന്റെ ഭാര്യ നിത, മൂന്നു മക്കൾ എന്നിവർക്ക് ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. അംബാനിയുടെ വിശ്വസ്തരായ ഏതാനും പേർ ഉപദേശകരായി പ്രവർത്തിക്കും. ടെലികമ്യൂണിക്കേഷൻ, ഇകൊമേഴ്‌സ്, ഗ്രീൻ എനർജി, പെട്രോ കെമിക്കൽസ് തുടങ്ങിയ വിവിധമേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസുകളുടെ മേൽനോട്ട ചുമതല പൂർണമായും പുറത്തുനിന്നുള്ള പ്രഫഷനലുകൾക്കായിരിക്കും. റിലയൻസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി സ്ഥാനം രാജിവയ്ക്കുമെന്ന സൂചനകളൊന്നും വന്നിട്ടില്ല. എന്നാൽ ഔദ്യോഗിക കാര്യങ്ങളിൽ മക്കൾ കൂടുതലായി ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവർ റിലയൻസിൽ പ്രധാന റോളുകൾ വഹിക്കുമെന്ന് ഈ ജൂണിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തപ്പോൾ അംബാനി സൂചന നൽകിയിരുന്നു.

1992 ൽ യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ സ്ഥാപകൻ സാം വാൾട്ടന്റെ മരണശേഷം, കുടുംബം ബിസിനസിന്റെ നിയന്ത്രണ കൈമാറ്റം കൈകാര്യം ചെയ്ത രീതിയാകും മുകേഷ് അവലംബിക്കുകയെന്നും സൂചനയുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.