Follow the News Bengaluru channel on WhatsApp

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിർബന്ധമാക്കി; തീരുമാനം ഒമിക്രോണ്‍ പശ്ചാത്തലത്തിൽ 

ബെംഗളൂരു: കോവിഡിന്റെ അതിവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോണ്‍ വിദേശ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കര്‍ണാടക.

മുന്‍കരുതലുകളുടെ ഭാഗമായി കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം എടുത്തു. വിദേശത്തു നിന്നും സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എത്തുന്നവരെ കര്‍ശന പരിശോധനക്ക് വിയേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ അതീവ ജാഗ്രത പുലര്‍ത്താനും കോളേജുകളിലും സ്‌കൂളുകളിലും നടക്കാനിരിക്കുന്ന എല്ലാ സാംസ്‌കാരിക പരിപാടികളും താത്കാലികമായി നിര്‍ത്തിവെക്കാനും യോഗത്തില്‍ തീരുമാനിച്ചതായി റവന്യൂ മന്ത്രി ആര്‍. അശോക മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ നിന്നും കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ എത്തിയ എല്ലാ വിദ്യാര്‍ഥികളും വീണ്ടും പരിശോധനക്ക് വിധേയമാകണമെന്നും, ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ കർണാടകയിൽ എത്തി ഏഴു ദിവസം കൂടുമ്പോള്‍ വീണ്ടും പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.