Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ വീണ്ടും കോവിഡ് ക്ലസ്റ്ററുകള്‍ കൂടുന്നു

ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളിലും കോളേജുകളിലും കോവിഡ് ക്ലസ്റ്ററുകള്‍ വര്‍ധിച്ചു വരുന്നത് ആശങ്കക്ക് ഇടയാക്കുന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അഞ്ച് കോവിഡ് ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. ധാര്‍വാഡ്, ബെംഗളൂരു അര്‍ബന്‍ മൈസൂരു എന്നി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത്.

ധാര്‍വാഡിലെ എസ്.ഡി.എം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം 99 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച വിദ്യാര്‍ഥികളുടെ ആകെ എണ്ണം 281 ആയി. കോളേജിന് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജിലെ വിദ്യാര്‍ഥികളുടേയും ജീവനക്കാരുടേയും അടക്കം 2000 ത്തോളം പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

അനേക്കലിലെ സ്പൂര്‍ത്തി നഴ്‌സിംഗ് കോളേജിലെ 12 വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൈസൂരുവിലെ രണ്ട് നഴ്‌സിംങ് കോളേജുകളിലായി 50 ഓളം പേര്‍ക്കും ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ ജീവനക്കാരനടക്കം 34 പേര്‍ക്കുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതയോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇപ്പോഴത്തെ സാഹചര്യത്തെ നോക്കിക്കാണുന്നത്. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദിവസം എണ്‍പതിനായിരം പരിശോധനകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയത്. നിലവില്‍ ഇത് ആറായിരമാണ്. ബെംഗളൂരുവില്‍ അയ്യായിരത്തില്‍ നിന്നും പതിനായിരമായി പ്രതിദിന പരിശോധന ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.