Follow the News Bengaluru channel on WhatsApp

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; സര്‍ക്കുലര്‍ ഇറങ്ങി, നിര്‍ദേശങ്ങള്‍ ഇങ്ങനെ

ബെംഗളൂരു: ധാര്‍വാഡ്, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ വ്യക്തമാക്കി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സര്‍ക്കുലര്‍ പുറത്തുവിട്ടു

നിര്‍ദേശങ്ങള്‍
  1. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് വരുന്ന എല്ലാവര്‍ക്കും 72 മണിക്കൂറില്‍ കവിയാത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്
  2. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ (നവംബര്‍ 12 മുതല്‍ 27 നുള്ളില്‍) കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വന്ന മെഡിക്കല്‍-പാരാമെഡിക്കല്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം
  3. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ എത്തി ഏഴു ദിവസം കഴിഞ്ഞ് വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാവണം
  4. കോവിഡ് ക്ലസ്റ്ററുകളില്‍ പ്പെട്ട വിദ്യാര്‍ഥികള്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ കൂടി ക്വാറന്റീനില്‍ കഴിയണം. ഏഴാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം
  5. ദക്ഷിണ കന്നഡ, ചാമരാജ് നഗര്‍, കുടക്, മൈസൂരു എന്നിവിടങ്ങളിലെ കേരള അതിര്‍ത്തിയിലുള്ള നിലവിലുള്ള ചെക്ക് പോസ്റ്റുകള്‍ സജീവമാക്കണം. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ 100 ശതമാനം പരിശോധനക്ക് വിധേയരാക്കണം.
  6. പഠനം, ബിസിനസ് എന്നിവക്കും മറ്റു കാര്യങ്ങള്‍ക്കുമായി സംസ്ഥാനത്തേക്ക് ദിവസേന എത്തുന്നവര്‍ 14 ദിവസത്തേക്ക് ഒരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാവണം.

ഇതിന് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ സാംസ്‌കാരിക പരിപാടികളും രണ്ടു മാസത്തേക്ക് മാറ്റിവെക്കാനും നിര്‍ദേശമുണ്ട്. മെഡിക്കല്‍, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികളെ എല്ലാ ദിവസവും ആരോഗ്യ പരിശോധനക്ക് വിധേയമാക്കാനും ആരോഗ്യ പ്രശ്‌നങ്ങളുള്ള വിദ്യാര്‍ഥികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.