ഓള് ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) വാർഷികം 18, 19 തീയതികളില്‍
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ മലയാളീ സംഘടനയായ ഓള് ഇന്ത്യ മലയാളി അസോസിയേഷന്റെ (എയ്മ) പതിനാലാം വാര്‍ഷികവും, നാഷണല്‍ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗും, തിരഞ്ഞെടുപ്പും ഡിസംബര്‍ മാസം 18, 19 തീയതികളില്‍ മത്തിക്കരെ എച് എം ആര് ലേ ഔട്ടിലുള്ള ഗോകുലം ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും. നാഷണല്‍ പ്രസിഡന്റ് ഗോകുലം ഗോപാലന് വാര്‍ഷികം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ കൂടാതെ കര്‍ണാടകയിലെ ജില്ലാ ഭാരവാഹികളും പങ്കെടുക്കും. യോഗത്തില്‍ മികച്ച പരിഭാഷക്കുള്ള കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് നേടിയ സുധാകര്‍ രാമന്തളി, കാര്‍ട്ടൂണിസ്റ് സുധീര്‍നാഥ് എന്നിവരെ ആദരിക്കും.
18 ന് വൈകുന്നേരം 8.30ക്ക് എയ്മ കലാകാരന്മാര് അവതരിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ അരങ്ങേറും. 19 ന് വൈകുന്നേരം 5 മാണിയോട് കൂടി യോഗം അവസാനിക്കുമെന്നും പ്രസിഡന്റ് ലത കെ നമ്പൂതിരി, സെക്രട്ടറി, ഗിരീഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.