Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ അഞ്ചു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം എട്ടായി

ബെംഗളൂരു: കര്‍ണാടകയില്‍ അഞ്ച് പേര്‍ക്കു കൂടി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ഡോ. കെ. സുധാകര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ 36 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീക്കും, യു.കെ.യില്‍ നിന്നും തിരിച്ചെത്തിയ 19 കാരിക്കും, നൈജീരിയയില്‍ നിന്നും തിരിച്ചെത്തിയ 52 കാരനും, ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ 33 കാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം എട്ടായി.

ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ 36 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീയും ഡല്‍ഹിയില്‍ നേരത്തെ ഒമിക്രോണ്‍ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരാണ്. ഡല്‍ഹിയില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഡിസംബര്‍ മൂന്നിനാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. ഡിസംബര്‍ ആറിന് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലായ മൂന്ന് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

യു.കെ.യില്‍ നിന്നുള്ള 19കാരി ഡിസംബര്‍ 13 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നുള്ള 52കാരന്‍ ഡിസംബര്‍ 13 നാണ് ബെംഗളൂരുവില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഡിസംബര്‍ എട്ടിന് ബെംഗളൂരുവില്‍ മടങ്ങിയെത്തിയ 33 കാരന് ഡിസംബര്‍ 11 ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച അഞ്ചു പേരും രണ്ടു ഡോസ് കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചവരാണ്.

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തതും കര്‍ണാടകയിലായിരുന്നു. ബെംഗളൂരുവിലെത്തിയ 66 കാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനും 46 കാരനായ ബെംഗളൂരുവിലെ ഡോക്ടര്‍ക്കുമായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ബെംഗളൂരുവിലെത്തിയ 34 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ച മൂന്നാമത്തെ ആള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.