7.5 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കും; വാക്സിന് ഡ്രൈവുമായി ബി.ബി.എം.പി
ബെംഗളൂരു: ബെംഗളൂരുവില്‍ 15 നും 18 നും ഇടയിലുള്ള 7.5 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി ബി.ബി.എ പി. കുട്ടികള്‍ക്കുള്ള വാക്സിന് കുത്തിവെപ്പ് രജിസ്ട്രേഷന് ജനുവരി ഒന്നു മുതല്‍ ആരംഭിക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ആദ്യ ഡോസ് വാക്സിന് വിതരണത്തിന്റെ പ്രാരംഭനടപടികള്‍ ബി.ബി.എം.പി. ആരംഭിച്ചത്.
വാക്സിന് സ്വീകരിക്കുന്നതില്‍ ഭൂരിഭാഗവും എസ്.എസ്.എല്‍.സി, പി.യു.സി വിദ്യാര്‍ഥികളാണ്. സ്കൂളുകളില്‍ നേരിട്ടെത്തി വാക്സിന് സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ ബി.ബി.എം.പി. തുടങ്ങിയിട്ടുണ്ട്. നേരത്തെ കോളേജുകളില്‍ സംഘടിപ്പിച്ച വാക്സിനേഷന് ക്യാമ്പുകള്‍ക്ക് സമാനമായ രീതിയിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പഠനം ഉപേക്ഷിച്ച കുട്ടികളെ കൂടി കണ്ടെത്തി വാക്സിനേഷന് നല്കാന് സന്നദ്ധ സംഘടനകളുടെ സഹായം തേടും. വാര്‍ഡ് തലത്തില്‍ സ്കൂളുകളുടെ ലിസ്റ്റ് തയാറാക്കിയാണ് വാക്സിന് ഡ്രൈവ് ഏര്‍പ്പെടുത്തുന്നത്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന് ലഭ്യമാക്കാനാണ് ബി.ബി.എം.പി. ലക്ഷ്യമിടുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.