Follow the News Bengaluru channel on WhatsApp

യുവതിയെ മകന്റെ മുന്നിലിട്ട് അജ്ഞാത സംഘം വെട്ടിക്കൊന്നു; ഭര്‍ത്താവിനെതിരെ കേസ്

ബെംഗളൂരു: കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കാര്‍ തടഞ്ഞു നിര്‍ത്തി അജ്ഞാതര്‍ കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി 10 മണിയോടെ സൗത്ത് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹൊസ റോഡിലാണ് സംഭവം. അര്‍ച്ചന റെഡ്ഡിയെന്ന 42 കാരിയാണ് കൊല്ലപ്പെട്ടത്.

ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും ബെലന്തൂരിലെ വീട്ടിലേക്ക് 13 കാരനായ മകനൊപ്പം കാറില്‍ മടങ്ങുകയായിരുന്നു യുവതി. ഹൊസ റോഡില്‍ എത്തിയപ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ അക്രമിസംഘം ഡോര്‍ തുറന്ന് പുറത്തേക്ക് വലിച്ചിട്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. മകനും കാര്‍ ഡ്രൈവര്‍ക്കും ഭയത്തോടെ നിസ്സഹായരായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നവീനെ പ്രതിച്ചേര്‍ത്ത് ഇലക്ട്രോണിക് സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നവീന്‍ ഭാര്യയെ കൊലപ്പെടുത്താനായി വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. നഗരത്തിലെ റിയല്‍ എസ്റ്റേറ്റു ബിസിനസുകാരന്റെ മകളാണ് കൊല്ലപ്പെട്ട യുവതി. ഇരുവരും നാലു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. നവീനും അര്‍ച്ചനയും തമ്മില്‍ നേരത്തെ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ശാരീരിക മര്‍ദ്ദനത്തിന് നവീനെതിരെ അര്‍ച്ചന ജിഗനി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും ഏറെക്കാലമായി അകന്നായിരുന്നു കഴിഞ്ഞിരുന്നത്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊലയാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.