Follow the News Bengaluru channel on WhatsApp

മഹാത്മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തിയ ആൾദൈവം കാളിചരൺ മഹാരാജ് അറസ്റ്റിൽ

റായ്പുർ: മഹാത്മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തിയ ആൾദൈവം കാളിചരൺ മഹാരാജ് അറസ്റ്റിൽ.

ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാദുറാം ഗോഡ്സയെ പുകഴ്ത്തുകയും ചെയ്ത കേസിലാണ് കാളിചരൺ മഹാരാജ് നെ റായ്പുർ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഗാന്ധിജിക്കെതിരേയും മുസ്ലീം സമുദായത്തിനെതിരേയും വിവാദ പരാമർശങ്ങളാണ് കാളിചരൺ നടത്തിയത്. രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാനാണ് മുസ്ലീം സമുദായത്തിലുള്ളവർ ശ്രമിക്കുന്നത്.

ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്സെയെ സല്യൂട്ട് ചെയ്യുന്നു എന്നും കാളിചരൺ പറഞ്ഞിരുന്നു. രാഷ്ട്രപിതാവിനെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് റായ്പുർ മുൻ മേയർ പ്രമോദ് ദൂബെയാണ് കാളിചരണിനെതിരേ പരാതി നൽകിയത്.

ഭാഗേശ്വർ ഡാമിന് സമീപം ഒരു വാടകയ്ക്ക് താമസിക്കുകയായിരുന്ന കാളിചരണിനെ മധ്യപ്രദേശ് അതിർത്തിയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് അറസ്റ്റ് ചെയ്തതെന്ന് റായപുർ എസ്.പി പ്രശാന്ത് അഗർവാൾ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.