Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ലോക് ഡൗണ്‍ പരിഗണനയിലില്ലെന്ന് ആരോഗ്യ മന്ത്രി

ബെംഗളൂരു: കര്‍ണാടകയിലെ നിലവിലെ സാഹചര്യത്തില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തില്ലെന്നും രോഗ വ്യാപനത്തെ നേരിടാന്‍ ലോക് ഡൗണ്‍ യുക്തമായ തീരുമാനമല്ലെന്നും ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. അടച്ചു പൂട്ടല്‍ എന്നത് മുന്‍ കാല നയമാണെന്നും കര്‍ണാടകയില്‍ ഇത് പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റിവിറ്റി നിരക്കുള്ള ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, മാണ്ഡ്യ, മൈസൂരു, ഉഡുപ്പി, കോലാര്‍ എന്നീ ആറ് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഡോ. കെ സുധാകര്‍ പറഞ്ഞു.

കർണാടകയിൽ വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. സമ്പൂർണ ലോക് ഡൗൺ എന്നത് കോവിഡ് / ഒമിക്രോൺ വ്യാപനത്തെ നേരിടാൻ പ്രതിവിധിയല്ലെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷൻ പൂർണമായും നടത്തിയാൽ ആശുപത്രി കുറക്കാമെ ന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.