കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസിന്റെ പദയാത്ര
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പദയാത്ര. കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം ഞായറാഴ്ച രാമനഗര ജില്ലയിലെ മേക്കേദാട്ടില്‍ നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി വീരപ്പമൊയ്ലി, മുന്‍ ഉപമുഖ്യമന്ത്രി ഡോ. പരമേശ്വര, ഡി.കെ. സുരേഷ് എം.പി, പാര്‍ട്ടി എം.എല്‍.എ.മാര്‍, എം.എല്‍.സി.മാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മേക്കേദാട്ടില്‍ കാവേരി നദിയില്‍ അണക്കെട്ട് നിര്‍മിച്ച് ബെംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പദയാത്ര. അര്‍ക്കാവതി നദികളുടെ സംഗമ സ്ഥാനമായ സംഗമത്തിലാണ് പദയാത്രക്ക് തുടക്കം കുറിച്ചത്. ആദ്യദിവസ യാത്ര 8.5 കിലോമീറ്റര്‍ പിന്നിട്ട് ദൊഡ്ഡ ആലഹള്ളിയില് സമാപിച്ചു. 179 കിലോമീറ്റര്‍ പിന്നിടുന്ന പദയാത്ര ജനുവരി 19-ന് ബെംഗളൂരുവില്‍ പൊതുയോഗത്തോടെയാണ് സമാപിക്കുക.
അതേസമയം മേക്കേദാട്ട് പദ്ധതിയുടെ പേരില്‍ കോണ്‍ഗ്രസ് തുടങ്ങിയ പദയാത്ര രാഷ്ട്രീയപ്രേരിതമാണെന്നും ഇത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പദയാത്ര നടത്തുന്നതിനെതിരേ കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമലംഘനത്തിന് നിയമാനുസൃതമായ നടപടി സ്വീകരിക്കും. മേക്കാദേട്ട് പദ്ധതി നടപ്പാക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.