Follow the News Bengaluru channel on WhatsApp

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി; ഭക്ഷണം കഴിച്ച 70 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ച 70 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. കർണാടക ചാമരാജ്‌നഗർ ജില്ലയിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 70 വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതോടെ അധ്യാപകർ ഇവരെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പരിശോധനയിൽ ഉച്ചഭക്ഷത്തിനൊപ്പം കഴിച്ച സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് താലൂക്ക് വിദ്യാഭ്യാസ ഓഫീസർ സി.എസ്. സ്വാമി പറഞ്ഞു. 170-ഓളം വിദ്യാർഥികളാണ് സ്കൂളിലുള്ളത്.

ഇതിൽ 70 കുട്ടികളാണ് ഉച്ചഭക്ഷണം കഴിച്ചത്. ആദ്യം ഭക്ഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ഭക്ഷണവിതരണം നിർത്തിവെക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.