സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റ് ; തമിഴ് നടൻ സിദ്ധാർഥ് മാപ്പ് പറഞ്ഞു
ചെന്നൈ: സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റിൽ തമിഴ് നടൻ സിദ്ധാർഥ് മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിദ്ധാർഥ് ക്ഷമ ചോദിച്ചത്.
പ്രിയപ്പെട്ട സൈന കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ ട്വീറ്റിന് മറുപടിയായി ഞാനെഴുതിയ പരുഷമായ തമാശക്ക് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. പല കാര്യങ്ങളിലും നിങ്ങളോട് എനിക്ക് വിയോജിപ്പുണ്ടാകും. പക്ഷേ നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്ക് ദേഷ്യമോ നിരാശയോ തോന്നിയെങ്കിലും എന്റെ വാക്കുകളെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആളുകൾ ആരോപിക്കുന്ന പോലെ ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ദുരുദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഉറപ്പിച്ചു പറയാൻ പറ്റും. ഈ ക്ഷമാപണം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കൾ എപ്പോഴും എന്റെ ജേതാവായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. സൈനക്കെതിരായ ട്വീറ്റും ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.