Follow the News Bengaluru channel on WhatsApp

മേക്കേദാട്ട്: കോണ്‍ഗ്രസ് പദയാത്ര നിർത്തിവെച്ചു

ബെംഗളൂരു: കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഹൈക്കോടതിയുടെ വിമര്‍ശനം നേരിടുകയും കര്‍ണാടക സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നലെ മേക്കേദാട്ട് പദയാത്ര കോണ്‍ഗ്രസ് മാറ്റിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്ര മാറ്റിവെക്കുകയാണെന്നും കോവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം പദയാത്ര തുടരുമെന്നും കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി. കെ. ശിവകുമാര്‍ അറിയിച്ചു.

പദയാത്രക്കെതിരെ നടപടിയെടുക്കാത്തതിന് ഹൈക്കോടതി കര്‍ണാടക സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പദയാത്രയില്‍ പങ്കെടുക്കാനായി രാമനഗരയിലേക്ക് എത്തുന്നവര്‍ക്കും രാമനഗരയുടെ പുറത്തേക്ക് പോകുന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

വ്യാഴാഴ്ച രാവിലെ രാമനഗരയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഡി. കെ ശിവകുമാറും ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ ആരോഗ്യം പരിഗണിച്ചാണ് യാത്ര മാറ്റി വെക്കുന്നതെന്ന് ഇരുവരും അറിയിച്ചു.

പദയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുന്‍ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി എന്നിവരടക്കം അഞ്ച് നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മേക്കേദാട്ടില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് കര്‍ണാടക ഘടകം പത്തു ദിവസം നീണ്ട പദയാത്ര സംഘടിപ്പിക്കാന്‍ തിരുമാനിച്ചത്. വാരാന്ത്യ ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചാണ് പദയാത്ര ആരംഭിച്ചത്. ഇതിനെതിരെ ഡി.കെ ശിവകുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പദയാത്ര ഈ മാസം 19 ന് ബെംഗളൂരുവില്‍ സമാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.