Follow the News Bengaluru channel on WhatsApp

കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധ്യത; ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവ്

ബെംഗളൂരു: കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധ്യത. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവുള്ള തായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ നിലവിലെ തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കേസുകളുടെ എണ്ണം കുറവാണ്. അതിനാൽ, കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതാണ് നല്ലതെന്ന് അഭിപ്രായമുണ്ട്. വിദഗ്ധർ അത് പരിശോധിച്ചുവരികയാണ്. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് സമഗ്രമായമായി ചർച്ച ചെയ്യും. ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. പിന്നാക്ക ജില്ലകളിൽ വാക്സിനേഷൻ യജ്ഞം ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ബൊമ്മൈ പറഞ്ഞു. 15 വയസിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും വാക്‌സിനേഷൻ നൽകുന്നതിനാണ് ഊന്നൽ നൽകുന്നത്. രോഗബാധിതരിൽ 94% പേരും ഹോം ഐസൊലേഷനിൽ ആയതിനാൽ ആരോഗ്യ വകുപ്പ് അവരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യണമെന്നും ബൊമ്മൈ പറഞ്ഞു. കർണാടകയിൽ ഫെബ്രുവരിയിൽ കോവിഡ് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ സംസ്ഥാനത്ത് കോവിഡ് തരംഗം ഉയർന്നേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും നിയമനടപടി സ്വീകരിക്കാനും ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. ഒരു വ്യക്തിയോടോ സംഘടനയോടോ ഒരു പക്ഷപാതവും ഉണ്ടാകില്ലെന്നും ബൊമ്മൈ വ്യക്തമാക്കി. കഴിഞ്ഞ 11-12 ദിവസമായി ബൊമ്മൈ ഹോം ക്വാറന്റൈനിലായിരുന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. അതിനാൽ ഇന്ന് മുതൽ എന്റെ ജോലിയിലേക്ക് മടങ്ങുകയാണെന്നും മന്ത്രി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.