Follow the News Bengaluru channel on WhatsApp

മാർച്ച് മാസത്തോടെ കോവിഡ് അവസാനിക്കാൻ സാധ്യതയെന്ന് ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞനായ സമീരൻ പാണ്ഡ

ന്യൂഡൽഹി: മാർച്ച് മാസത്തോടെ കോവിഡ് അവസാനിക്കാൻ സാധ്യതയെന്ന് ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞനായ സമീരൻ പാണ്ഡ.

ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക് ഒമിക്രോൺ ബാധിക്കുകയും പുതിയ വകഭേദങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ മാർച്ച് 11 ആകുമ്പോൾ കോവിഡ് അവസാനിക്കുമെന്ന് പാണ്ഡ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിലെ പകർച്ചവ്യാധി വിഭാഗം തലവനാണ് സമീരൻ പാണ്ഡ.

കോവിഡ് പ്രതിരോധത്തിൽ ഒട്ടും വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുംബൈ ഡൽഹി എന്നീ നഗരങ്ങളിൽ കേസുകൾ പരമാവധിയിലെത്തിയോ എന്ന് ഉറപ്പിക്കാൻ രണ്ട് ആഴ്ച കൂടി കാത്തിരിക്കണം. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം പല രീതിയിലാണ് സംഭവിക്കുന്നത്. ഡിസംബർ 11ന് ആരംഭിച്ച ഒമിക്രോൺ മൂന്ന് മാസം വരെ തുടരുമെന്നതിനാലാണ് മാർച്ച് 11 ആകുമ്പോൾ അവസാനിക്കും എന്ന പ്രതീക്ഷ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സംസ്ഥാനങ്ങളോട് കോവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രോഗത്തിന്റെ പല വ്യാപനഘട്ടങ്ങളിലും ടെസ്റ്റിങ്ങിലും അതിനുള്ള രീതികളിലും മാറ്റം വരുത്തേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.