Follow the News Bengaluru channel on WhatsApp

ഗോവന്‍ മണ്ണില്‍ ചരിത്രം കുറിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കലാശപ്പോരിനിറങ്ങുന്നു

ഇന്ന് ഗോവ മര്‍ഗോവിലുള്ള പിജെഎന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22 സീസണിന്റെ ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. ഇന്ന് രാത്രി 7.30 നാണ് മത്സരം നടക്കുക. മുമ്പ് രണ്ട് തവണ കലാശപ്പോരില്‍ കാലിടറിയ കൊമ്ബന്‍മാര്‍ക്ക് ഇക്കുറി പിഴക്കില്ലെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

സെമിയില്‍ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ എടികെ മോഹന്‍ ബഗാനെതിരേ 3-2ന് അഗ്രഗേറ്റ് ജയിച്ച ശേഷമാണ് മാനുവല്‍ മാര്‍ക്വേസിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിലെത്തിയത്. ആദ്യമായി ഫൈനല്‍ കളിക്കുന്ന ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാകും.

സെമിയില്‍ ജംഷദ്പൂരിനെതിരെ 2-1ന്റെ അഗ്രഗേറ്റ് ജയത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്. തങ്ങളുടെ മൂന്നാമത്തെ ഹീറോ ഐഎസ്‌എല്‍ ഫൈനല്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് കിരീടത്തില്‍ കുറഞ്ഞ ഒന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല.

കന്നിക്കിരീടം തേടിയാണ് ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഇന്ന് ഫറ്റോര്‍ഡയില്‍ ഇറങ്ങുന്നത്. ഹൈദരാബാദ് ആദ്യമായാണ് ഐ.എസ്.എല്ലിന്റെ കലാശപ്പോരിന് യോഗ്യത നേടുന്നത്. അതിനാല്‍ തന്നെ ഇക്കുറി ഐ.എസ്.എല്ലിന്റെ കനകക്കിരീടത്തില്‍ ആര് മുത്തമിട്ടാലും അത് ചരിത്രമാവും. ഇനി കാത്തിരിപ്പാണ്. 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.