Follow the News Bengaluru channel on WhatsApp

ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു; കർണാടകയിൽ 68.47 ശതമാനം പോളിങ്, ഏറ്റവുമധികം മാണ്ഡ്യയിൽ

ബെംഗളൂരു: കർണാടകയിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിങ് ശതമാനത്തിൽ വർധന രേഖപ്പെടുത്തി. ഇത്തവണ 68.47 ശതമാനം പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2019-ലെ തിരഞ്ഞെടുപ്പിൽ 68.81 ആയിരുന്നു സംസ്ഥാനത്തെ പോളിങ് ശതമാനം. കർണാടകയിലെ 14 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആണ് വെള്ളിയാഴ്ച അവസാനിച്ചത്. ഉഡുപ്പി ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകുരു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു സൗത്ത്, ചിക്കബെല്ലാപുർ, കോലാർ എന്നീ മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്.

ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് മാണ്ഡ്യയിലാണ്. 81.29 ശതമാനം പോളിങ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഉഡുപ്പി ചിക്കമഗളൂരുവിൽ 76.06 ശതമാനവും, ഹാസനിൽ 77.69 ശതമാനം, ദക്ഷിണ കന്നഡയിൽ 76.50, ചിത്രദുർഗയിൽ 72.82, തുമകുരുവിൽ 77.58, മൈസൂരുവിൽ 68.99, ചാമരാജനഗറിൽ 73.10, ബെംഗളൂരു റൂറലിൽ 65.62, ബെംഗളൂരു നോർത്തിൽ 51.51, ബെംഗളൂരു സെൻട്രലിൽ 53.66, ബെംഗളൂരു സൗത്തിൽ 52.94, ചിക്കബെല്ലാപുരിൽ 76.21, കോലാറിൽ 77.24 എന്നിങ്ങനെയാണ് നിലവിലെ പോളിങ് ശതമാനം.

കർണാടകയിൽ 2019-ൽ നടന്ന തിരഞ്ഞെടുപ്പിൽ 28-ൽ 25 സീറ്റും ബിജെപി നേടിയിരുന്നു. ഇത്തവണ 25 സീറ്റുകളിലാണ് ആകെ ബിജെപി മത്സരിക്കുന്നത്. ബാക്കിയുള്ള മൂന്ന് സീറ്റുകളിൽ സഖ്യകക്ഷിയായ ജെഡിഎസ് ആണ് മത്സരിക്കുന്നത്. 2.88 കോടി വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. 274 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

ആകെ വോട്ടർമാരിൽ 1.44 കോടി പുരുഷന്മാരും 1.43 കോടി സ്ത്രീകളും 3,067 വോട്ടർമാർ ഭിന്ന ലിംഗക്കാരുമാണ്. ഈ മണ്ഡലങ്ങളിൽ 30,602 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിച്ചിരുന്നത്. 1.40 ലക്ഷം പോളിങ് ഓഫീസർമാരെയും 5,000 മൈക്രോ ഒബ്‌സർവർമാരെയും 50,000 സിവിൽ പോലീസുകാരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 65 സിആർപിഎഫിനെയും റിസർവ്ഡ് സായുധ സേനയെയും പോളിംഗ് സ്റ്റേഷനുകളിൽ വിന്യസിച്ചു. എല്ലായിടത്തും സമാധാനപരമായാണ് വോട്ടെടുപ്പ് റിപ്പോർട്ട്‌ ചെയ്തത്. വൈകീട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.