മേക്കേദാട്ട് പദ്ധതി; തമിഴ്നാടിന്റെ പ്രമേയത്തിന് മറുപടിയായി കർണാടക പ്രമേയം പാസാക്കി
ബെംഗളൂരു: മേക്കേദാട്ട് പദ്ധതി തര്‍ക്കത്തില്‍ തമിഴ്നാടിന്റെ നിലപാടിനെതിരെ കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി. പദ്ധതിക്കെതിരെ തടസ്സമുന്നയിക്കുന്ന തമിഴ്നാടിനെതിരെ രണ്ട് പേജുള്ള പ്രമേയമാണ് നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയത്. പദ്ധതിക്കെതിരെ ചൊവ്വാഴ്ച തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെ കര്‍ണാടകയില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമസഭ പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. പദ്ധതി തമിഴ്നാടിന് ദോഷം വരുത്തില്ലെന്നും ബെംഗളൂരുവിന്റെ കുടിവെള്ള ആവശ്യങ്ങള്‍ക്കായി 4.75 ടിഎംസി അടക്കം 24 ടി.എം.സി ജലം പദ്ധതിയിലൂടെ യാഥാര്‍ഥ്യമാക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.