Follow the News Bengaluru channel on WhatsApp

പൗഡര്‍ തങ്കപ്പൻ 

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി

തങ്കപ്പന് പൗഡര്‍ തങ്കപ്പന്‍ എന്ന പേര് നല്‍കിയ തലയ്ക്കു ഒരു പാരിതോഷികം നല്‍കേണ്ടതാണ്. ആ പേരുമായി ജീവിതത്തിന്റെ വിവിധ മേഘലകളില്‍ തങ്കപ്പന്‍ അത്രയ്ക്ക് താദാത്മ്യം കാണിച്ചിട്ടുള്ളതും കാണിച്ചുകൊണ്ടിരിക്കുന്നതും ഇനി കാണിക്കുന്നതുമാണ്. ആ തലയെ കുറിച്ചുള്ള അന്വേഷണം ഇതുവരെയും അവസാനിക്കാത്തതിനാല്‍ പട്ടും വളയും കൊടുക്കല്‍ ചടങ്ങിന് ഇനിയും കാത്തിരിക്കേണ്ടതായി വരും.

തങ്കപ്പന്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്ന കാലം. സ്‌കൂളിന്റെ എസ്.എസ്.എല്‍.സി ശരാശരി വിജയശതമാനം അന്നേ വരെ രണ്ടക്കം മുട്ടിയിട്ടില്ല. കവി മുല്ലനേഴി അവിടത്തെ മലയാളം മാഷായിരുന്നു. ഉദരസംബന്ധമായ ഏതോ രോഗ ചികിത്സക്കായി മാഷ് ലോങ്ങ് ലീവില്‍ പോയപ്പോഴാണ് താല്‍ക്കാലിക ഒഴിവില്‍ സുമതി ടീച്ചര്‍ സ്‌കൂളിലെത്തുന്നത്. മലയാളം ക്ലാസിലെ ടീച്ചറുടെ ഭാഷാ പ്രാവീണ്യം തങ്കപ്പന് അത്രക്കങ്ങ് രസിച്ചില്ല. ക്ലാസ്സിലെ സീറോ അവറില്‍ ടീച്ചറോട് രവിയെ അറിയുമോ എന്ന്തങ്കപ്പന്‍. ഏതു രവി എന്ന് ടീച്ചര്‍. ശരി, വിജയനെ അറിയുമോ എന്ന് രണ്ടാമത്തെ ചോദ്യം. ഏതു വിജയന്‍ എന്ന മറുചോദ്യം. ഒന്നില്‍ തുടങ്ങിയാല്‍ മൂന്നില്‍ നിര്‍ത്തണമെന്നാണല്ലോ. ഖസാക്ക് വായിച്ചിട്ടുണ്ടോ എന്ന ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ ചോദ്യം. പാവം ടീച്ചര്‍ ഫ്‌ലാറ്റ്.

വിജയനെയും ഖസാക്കിനെയും രവിയേയും അറിയാത്ത മലയാളം ടീച്ചര്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ പഠിക്കുന്നതിലും ഭേദം പഠിപ്പു നിര്‍ത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞു അപ്പൊത്തന്നെ സ്‌കൂളിന്റെ പടിയിറങ്ങിയ്താണ് തങ്കപ്പന്‍.പിന്നെ മഴ കൊണ്ടാല്‍ കൂടെ സ്‌കൂളിന്റെ പടി കടക്കുകയോ ഇറയത്തു നില്‍ക്കുകയോ ചെയ്തിട്ടില്ല.

തങ്കപ്പന്റെ അച്ഛന് കരിക്കച്ചവടമാണ്. അക്കാലത്ത് ഹോട്ടലുകള്‍ ഇന്ധനത്തിനായി കരി ഉപയോഗിച്ചിരുന്നു. അച്ഛന്‍ ഇല്ലാത്ത സമയത്തു കടയില്‍ ഇരിക്കാനും സാധനം സൈക്കിളില്‍ സപ്ലൈ ചെയ്യാനും തങ്കപ്പനായിരുന്നു നിയോഗം. വെള്ളമുണ്ടും ഷര്‍ട്ടുമാണ് സ്ഥായിയായ വേഷം. കരിക്കച്ചവടത്തിലെ ലാഭത്തിന്റെ ഒരുഭാഗം പൗഡര്‍, സെന്റ്, സ്‌പ്രേ, ബോഡി ലോഷന്‍, ലൊട്ടു ലൊടുക്ക് ഇത്യാദി സൗന്ദര്യ സംരക്ഷണ സാമഗ്രികളുടെ ചിലവിലേക്കു തന്നെ വേണം.

ഒരു ദിവസം വൈകീട്ട് വിമല കോളേജ് വിട്ട നേരത്തു പെണ്‍കിടാങ്ങള്‍ താറാക്കൂട്ടം കുളത്തിലേക്കിറങ്ങുന്ന പോലെ ബസ് സ്റ്റോപ്പിലേക്കെത്തുന്നു. അപ്പഴാണ് കരിച്ചാക്കും കാരൃറില്‍ വെച്ച് ആ വഴി വന്ന തങ്കപ്പന്റെ സൈക്കിള്‍ ചെയിന്‍ ഊരിപ്പോയത്. കോളേജ് വിടുന്ന നേരത്ത് ഇര തപ്പി ആകാശത്തു ചക്കിപ്പരുന്തു റോന്തു ചുറ്റുന്നതുപോലെതങ്കപ്പന്റെബസ് സ്റ്റോപ്പിലെ സൈക്കിള്‍ റോന്തും കാക്ക നോട്ടവും കൊണ്ട് കക്ഷിയെ നല്ലോണം അറിയുന്ന കുരുത്തം കെട്ട പെണ്‍പട പൗഡര്‍,പൗഡര്‍ എന്ന് ആര്‍ത്തുവിളിക്കാനും കൂവാനും തുടങ്ങി. സൈക്കിള്‍ അവിടെ സ്റ്റാന്റിട്ട പുള്ളി പള്ളിമുക്കിലെ ടാക്‌സി സ്റ്റാന്‍ഡില്‍ പോയി വണ്ടി വിളിച്ചു പെണ്‍കിടാങ്ങളെ ഞെട്ടിച്ചുകൊണ്ട് കരിച്ചാക്കു ടാക്‌സിയുടെ ഡിക്കിയിലിട്ട് ഹീറോയായി ടാക്‌സിയുടെ മുന്‍സീറ്റില്‍ കേറിയിരുന്നു തല്‍ക്ഷണം സ്‌കൂട്ടായി.

സംഭവം കേട്ട് ഡ്രൈവര്‍ ശശി ദാര്‍ശനികമായ് പറഞ്ഞത് നമ്മുടെ ഉള്ളിലും ചെറിയ പൗഡര്‍ തങ്കപ്പന്‍മാരുണ്ടെന്നും ഇടക്കെങ്കിലും അവര്‍ മറനീക്കി പുറത്തുവരാറുണ്ടെന്നും ആണ്.🟢

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.