ലയ മരിയ ജെയ്‌സണ്‍ ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക്: ട്രാൻസ് വുമൺ നേതൃത്വത്തിലെത്തുന്നത് ആദ്യം

പത്തനംതിട്ട: ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ട്രാന്‍സ്‌വുമണ്‍ ലയ മരിയ ജെയ്‌സണ്‍. ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത്. ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയാണ് ലയ. ഡിവൈഎഫ്‌ഐ കോട്ടയം കമ്മിറ്റിയിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ലയ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2019 ല്‍ ഡി.വൈ.എഫ്‌.ഐയിലെത്തിയ ലയ കോട്ടയം ജില്ലാ കമ്മറ്റി അംഗമാണ്. നിലവില്‍ തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ ഇ- സ്‌ക്വയര്‍ ഹബ് പ്രൊജക്ടില്‍ കമ്പ്യൂട്ടർ അസിസ്റ്റന്‍റായി ജോലി ചെയ്യുന്നു.

അതേസമയം, വി. വസീഫിനെ 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയില്‍ ഉള്ളത്. വി വസീഫിനെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഈ സ്ഥാനത്ത് തുടരും. ചിന്താ ജെറോം , കെ യു ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവായി. ആര്‍ രാഹുല്‍ , അര്‍ ശ്യാമ , ഡോ. ഷിജുഖാന്‍ , രമേശ് കൃഷ്ണന്‍ , എം. ഷാജര്‍ , എം വിജിന്‍ എംഎല്‍എ , ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവര്‍ ഉപഭാരവാഹികളാകും ജെഎസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.