Follow the News Bengaluru channel on WhatsApp

ഫേസ്ബുക്ക് പോസ്റ്റ്: നടി പോലീസ് കസ്റ്റഡിയിൽ

മുംബൈ: എൻസിപി നേതാവ് ശരദ് പവറിനെതിരെയുള്ള പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത കേസിൽ മറാത്തി നടി കേതകി ചിതലെയെ ബുധനാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ കോടതിയുടേതാണ് നടപടി. നടിക്കെതിരെ അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. കടുത്ത നടപടി വേണമെന്ന് എൻസിപി ആവശ്യപ്പെട്ടിരുന്നു. 23 വയസുകാരനായ ഒരു ഫാർമസി വിദ്യാർത്ഥിയും ഈ കേസിൽ അറസ്‌റ്റിലായിട്ടുണ്ട്. നിഖിൽ ഭാംമ്രെയാണ് നാസികിൽ നിന്ന് പോലീസിന്റെ പിടിയിലായത്. ഇയാൾ പങ്കുവച്ച പോസ്‌റ്റ് നടിയും ഷെയർ ചെയ്‌തതാണ് അറസ്‌റ്റിന് കാരണം. മേയ് 11നാണ് നിഖിൽ പോസ്‌റ്റ് ഷെയർ ചെയ്‌തത്.

കേതകി ചിതലെ

കോടതിയിൽ ഹാജരാക്കവേ നടിക്ക് നേരെ പാർട്ടി പ്രവർത്തകർ ചീമുട്ട എറിഞ്ഞു. പ്രതികാര നടപടിയെന്നാണ് ബിജെപി പ്രതികരിച്ചത്. പുരോഗമനവാദികളെന്ന് പറയുന്നവർ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നു. മഹാ വികാസ് അഖാഡി സർക്കാരിന്റെ കാപട്യമാണ് പുറത്തു വന്നതെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. ഇതിനിടെ, പുനെയിൽ ശരദ് പവറിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട ബിജെപി നേതാവ് വിനയ് അംബേദ്ക്കറെ ഒരു സംഘം എൻസിപി പ്രവർത്തകർ ഓഫിസിൽ കയറി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

മറാത്തി ഭാഷയിലെ പോസ്‌റ്റിൽ പറഞ്ഞിരുന്നത് ‘ബാരാമതിയുടെ നാഥുറാം ഗോഡ്‌സെയെ സൃഷ്‌ടിക്കാൻ ബാരാമതിയുടെ ഗാന്ധിയുടെ സമയമായി’ എന്നാണ്. ചിത്‌ലെ ഷെയർ ചെയ്‌ത പോസ്‌റ്റിൽ ‘നിങ്ങൾ ബ്രാഹ്‌മണരെ വെറുക്കുന്നു’, ‘നരകം നിങ്ങളെ കാത്തിരിക്കുന്നു’ എന്നെല്ലാം നടി കുറിച്ചിരുന്നു . പോസ്‌റ്റ് വൈറലായതോടെ മഹാരാഷ്‌ട്ര ഭവനവകുപ്പ്മന്ത്രി ജിതേന്ദ്ര അവാഡ് ഇരുവർക്കുമെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടു. നടിയുടെയും അറസ്‌‌റ്റിലായ യുവാവിന്റെയും പേരിൽ മുൻപ് കേസൊന്നും രജിസ്‌റ്റ‌ർ ചെയ്‌തിട്ടില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.