അക്രമികളിൽ നിന്ന് രക്ഷപെടാൻ പുഴയിൽ ചാടിയ അഞ്ച് പേർ മുങ്ങി മരിച്ചു
ബുറിയ(ഹരിയാന): അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ അഞ്ച് പേർ മുങ്ങി മരിച്ചു. ഹരിയാനയിലെ യമുന നഗർ ബുറിയ മേഖലയിലാണ് സംഭവം.
നേരത്തെ ഉണ്ടായിരുന്ന വൈരാഗ്യത്തെ തുടർന്ന് ആക്രമിക്കാനെത്തിയതായിരുന്നു മുപ്പതംഗ സംഘം. ഇവരിൽ നിന്ന് രക്ഷപ്പെടാനായി പത്ത് പേർ പുഴയിൽ ചാടുകയായിരുന്നുവെന്നും ഇവരിൽ അഞ്ച് പേരാണ് മുങ്ങിമരിച്ചതെന്നും പോലീസ് പറഞ്ഞു.
കാണാതായ അഞ്ച് പേരുടെ മൃതദേഹം വെസ്റ്റേൺ യമുന കനാലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമിക്കാനെത്തിയ സംഘം യുവാക്കൾക്ക് നേരെ കല്ലെറിഞ്ഞിരുന്നെന്നും വെറെ വഴിയില്ലാതെയാണ് ഇവർ പുഴയിൽ ചാടാൻ നിർബന്ധിതരായതെന്നും യമുന നഗർ പൊലീസ് ഡി. സി. പി. സുഭാഷ് ചന്ദ് വ്യക്തമാക്കി. പുഴയിൽ ചാടിയ മറ്റു അഞ്ച് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
Haryana | Five men are feared drowned in the Western Yamuna Canal in Buria region of Yamunanagar on May 15
Around 9-10 people were here, swimming. A few other people came & started pelting stones; they had an enmity from 2020: DSP (Yamunanagar-1) Subhash Chand (15.05) pic.twitter.com/a32071NooX
— ANI (@ANI) May 16, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.