Follow the News Bengaluru channel on WhatsApp

യൂട്യൂബ് നോക്കി ആയുധം നിർമിച്ചു; രണ്ട് പേർ പിടിയിൽ

സേലം: ഒമലൂരിൽ മാരകായുധങ്ങളുമായി യുവാക്കൾ പിടിയിൽ. ഒമലൂർ പോലീസിൻറെ വാഹനപരിശോധനക്കിടെ പുളിയാംപട്ടിയിൽ വച്ചാണ് സേലം എരുമപാളയം സ്വദേശികളായ നവീൻ ചക്രവർത്തി( 25), സഞ്ജയ് പ്രതാപ് (27)എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. സേലത്തു നിന്നും ഇരുചക്രവാഹനത്തിലെത്തിയ ഇവരെ പോലീസ് തടയുകയായിരുന്നു

പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇവരുടെ ബാഗ് പരിശോധിച്ചു. ബാഗിൽ നിന്നും കൈത്തോക്ക്, കത്തി, പിസ്റ്റൾ തുടങ്ങിയ മാരകായുധങ്ങൾ കണ്ടെത്തി. കൂടാതെ പകുതി നിർമിച്ച പിസ്റ്റളും കണ്ടെടുത്തു. യൂട്യൂബ് ചാനൽ നോക്കിയാണ് തങ്ങൾ ആയുധങ്ങൾ നിർമിക്കുന്നതെന്ന് ഇരുവരും മൊഴി നൽകി. ആയുധനിർമാണത്തിനായി ഇവർ വീട് വാടകക്ക് എടുത്തതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. പരിശോധനയിൽ വീട്ടിൽ നിന്ന് നിരവധി മാരകായുധങ്ങളും ആയുധനിർമാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. ഇരുവരെയും ആയുധ നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ സേലം സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.