Follow the News Bengaluru channel on WhatsApp

ചോദ്യപേപ്പർ ചോർച്ച; 5 അധ്യാപകരടക്കം ഏഴു പേർ കസ്റ്റഡിയിൽ

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് 5 അധ്യാപകരടക്കം 7 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലയിലെ മാഗഡി താലൂക്കിലെ വിവിധ സ്‌കൂളുകളിലെ അധ്യാപകരെയാണ് കസ്റ്റഡിയിലെടുത്തത്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് പരീക്ഷ നടന്നത്. പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം പുറത്തായത്. സംഭവത്തില്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാളും അറസ്റ്റിലായിട്ടുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോഴാണ് ഇതിനു പിന്നിലെ കൂടുതല്‍ പേരുടെ പങ്ക് വെളിപ്പെട്ടത്.

പരീക്ഷ നടക്കുന്നതിന് 15 മിനിറ്റ് മുമ്പ് ഇവര്‍ക്ക് ചോദ്യപേപ്പര്‍ കിട്ടിയിട്ടുണ്ടെന്നും വാട്‌സ് അപ്പ് വഴി ഇവര്‍ മറ്റുള്ളവര്‍ക്ക് കൈമാറി എന്നുമാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അതത് അധ്യാപകര്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് തന്നെയാണ് ചോദ്യപേപ്പര്‍ കൈമാറിയത്. തങ്ങളുടെ സ്‌കൂളുകളില്‍ നിന്ന് ഒറ്റ വിദ്യാര്‍ഥിപോലും പരീക്ഷയില്‍ പരാജയപ്പെടരുത് എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തതെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.