Follow the News Bengaluru channel on WhatsApp

മുഖ്യമന്ത്രിയെ കണ്ടു; സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല, തന്റെ ആശങ്കകളാണ് പങ്കുവെച്ചതെന്നും പോരാട്ടം തുടരുമെന്നും അതിജീവിത

തിരുവനന്തപുരം: സർക്കാർ തനിക്കൊപ്പമുണ്ടെന്ന് ഉറപ്പ് ലഭിച്ചതായി അതിജീവിത. സർക്കാറിനെ വിശ്വസിക്കുകയാണെന്നും തന്റെ ആശങ്കകളാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി പങ്കുവെച്ചതെന്നും അതിജീവിത. മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റിൽ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട തൻ്റെ ആശങ്കകൾ മുഴുവൻ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും അവർ പറഞ്ഞു. സർക്കാറിനെതിരെ ഒന്നും പറയാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അത് അത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.

ഡബ്ബിംഗ് ആർടിസ്റ്റായ ഭാഗ്യ ലക്ഷ്മിക്കൊപ്പമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. സെക്രട്ടറിയേറ്റിൽ എട്ട് മിനുട്ട് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം കേസ് സംബന്ധിച്ച് രേഖാമൂലം തയ്യാറാക്കിയ 3 പേജുള്ള പരാതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചാണ് അതിജീവിത മടങ്ങിയത്.

അതേസമയം അതിജീവിതയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രി ഡിജിപിയെയും ക്രെെം എഡിജിപിയെയും സെക്രട്ടറിയേറ്റിലേക്ക് വിളിപ്പിച്ചു. അതിജീവിത രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും വിളിപ്പിച്ചത്. വിചാരണ കോടതിയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ നടന്ന സംഭവങ്ങളും കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നതിലെ ആശങ്കയും അതിജീവിതയുടെ പരാതിയിലുണ്ട്. കേസിന്റെ നിലവിലെ സാഹചര്യവും മുന്നോട്ടുള്ള നടപടി ക്രമങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞെന്നാണ് സൂചന.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.