Follow the News Bengaluru channel on WhatsApp

ഹജ്ജ് ക്യാമ്പില്‍ സേവന സന്നദ്ധരായി എഐകെഎംസിസി വൊളണ്ടിയര്‍മാര്‍

ബെംഗളൂരു: ബെംഗളൂരു ഹെഗഡെ നഗറിലെ കര്‍ണാടക ഹജ്ജ്ഹൗസില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പില്‍ സജീവമായി എഐകെഎംസിസി പ്രവര്‍ത്തകര്‍. എഐകെഎംസിസി പ്രവര്‍ത്തകരായ എം.കെ അബ്ദുല്‍ റസാഖ്, അബ്ദുല്‍ റഹ്മാന്‍ എസ്.കെ, സുബൈര്‍ കായക്കൊടി, നജീബ് ഷൈന്‍, ടി.സി മുനീര്‍ എന്നിവരാണ് മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും തീര്‍ത്ഥാടനത്തിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് വേണ്ടി സേവന രംഗത്തുള്ളത്. ജോലി തിരക്കുകള്‍ക്കിടയിലും ഹാജിമാര്‍ക്ക് വേണ്ടി സേവനം ചെയ്യാന്‍ കഴിയുന്നത് വല്യ സൗഭാഗ്യമായിട്ടാണ് ഇവര്‍ കരുതുന്നത്.

അക്കമഡേഷന്‍, ലഗേജ് വിഭാഗങ്ങളുടെ ഇന്‍ചാര്‍ജാണ് ഇവര്‍ക്കുള്ളത്. കര്‍ണാടകയിലെയും ആന്ധ്രയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുമുള്ള 3250 ഹാജിമാരാണ് ഇത്തവണ ഹജ്ജിന് പുറപ്പെടുന്നത്. ദിനം പ്രതി 450 ഹാജിമാര്‍ പുറപ്പെടുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.