Follow the News Bengaluru channel on WhatsApp

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറസ്റ്റില്‍

കൊച്ചി: വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറസ്റ്റില്‍. സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ആര്‍ഷോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2018ല്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

കൊച്ചി നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിരിക്കെ വിവിധ കേസുകളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം മുന്നു മാസം മുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നിട്ടും ആര്‍ഷോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇതില്‍ വിമര്‍ശനമുയരുകയും ഹൈക്കോടതി പോലീസിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പ്രതി ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നുമായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്.

ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും ആര്‍ഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടി ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു.

ഈരാറ്റുപേട്ട സ്വദേശിയായ അഭിഭാഷന്‍ നിസാം നിസാമിനെ രാത്രിയില്‍ വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ ആര്‍ഷോയ്‌ക്കെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു. 2018 ല്‍ നടന്ന സംഭവത്തില്‍ കര്‍ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍, ആര്‍ഷോയ്‌ക്കെതിരായ കൂടുതല്‍ കേസുകളുടെ വിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച പരാതിക്കാരന്‍, പ്രതി ജാമ്യത്തിലിറങ്ങി കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണു ജാമ്യ ഉപാധികള്‍ ലംഘിച്ചെന്നു വിലയിരുത്തി ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് ഫെബ്രുവരി 28നു ജാമ്യം റദ്ദാക്കിയത്.

എം ജി സര്‍വകലാശാല തിരഞ്ഞെടുപ്പിനിടെ എ ഐ എസ് എഫ് നേതാവ് നിമിഷയെ ജാതിപ്പേര് വിളിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ആര്‍ഷോ. എറണാകുളം ലോ കോളജില്‍ റാഗിങ് സംബന്ധിച്ച പരാതിയിലും ആരോപണവിധേയനാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.