Follow the News Bengaluru channel on WhatsApp

മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു

കുലശേഖരം: മദ്യപിച്ച് വീട്ടിലെത്തി ബഹളംവെച്ച അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവട്ടാർ കുട്ടയ്ക്കാട് പാൽവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

കൂലി തൊഴിലാളിയായ സുരേന്ദ്രൻ മദ്യലഹരിയിൽ വീട്ടിലെത്തി ബഹളം വെക്കുന്നത് പതിവാണ്. തിങ്കളാഴ്ച രാത്രി  മദ്യലഹരിൽ വീട്ടിലെത്തി ബഹളം വെച്ചപ്പോൾ സുഷ്വിക പേടിച്ച് മൂത്ത സഹോദരങ്ങൾക്കൊപ്പം വീടിനു പുറത്ത് തോട്ടത്തിൽ ഒളിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പു കടിച്ചത്. പാമ്പുകടിയേറ്റ സുഷ്വികയെ ഉടൻ ആശാരിപള്ളത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തിരുവട്ടാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.