Follow the News Bengaluru channel on WhatsApp

മാസ്‌ക് വയ്ക്കാൻ പറഞ്ഞത് ഇഷ്‌ടപ്പെട്ടില്ല: മൂന്നംഗ അക്രമി സംഘം ആശുപത്രി അടിച്ചുതകര്‍ത്തു

കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടര്‍ക്കും നേരെ ക്രൂരമായ ആക്രമണം. സ്റ്റാഫ് നഴ്സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരന്‍ ശങ്കരന്‍കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു സംഘം യുവാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ മെഡിസിറ്റി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം.

നഴ്സിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഡ്യൂട്ടി ഡോക്ടര്‍ ഉണ്ണിക്കൃഷ്ണനെ കമ്പി വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാല്‍ പരിക്കേറ്റില്ല. ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കള്‍ ആക്രമിച്ചതെന്നാണ് പരുക്കേറ്റ ഡോക്ടര്‍ പറയുന്നത്. രണ്ടു ദിവസം മുന്‍പ് രോഗിയോടൊപ്പം എത്തിയയാളോട് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവ് അന്ന് ആശുപത്രിയില്‍ ബഹളം ഉണ്ടാക്കുകയും നഴ്സ് ശ്യാമിലിയോടു മോശമായി പെരുമാറുകയും ചെയ്തു.

ഇതു സംബന്ധിച്ചു ആശുപത്രി അധികൃതര്‍ ചവറ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. മാസ്ക് വയ്ക്കാന്‍ പറഞ്ഞത് പ്രകോപന കാരണമായെന്ന് നഴ്സ് ശ്യാമിലി പറഞ്ഞു. രോഗിക്ക് ചികിത്സ നിഷേധിച്ചില്ല. രോഗിയുടെ ഇ സി ജി എടുത്തു. ഇഞ്ചക്ഷന്‍ എടുത്തിട്ട് കുറവില്ലെങ്കില്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാമെന്നു പറഞ്ഞു. നാലഞ്ചു പേര്‍ മാസ്ക് വയ്ക്കാതെ നിന്നു. ഇവരോട് മാസ്ക് വയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. അസഭ്യം പറയുകയും ചോദ്യം ചെയ്ത ആംബുലന്‍സ് ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നും ശ്യാമിലി പറഞ്ഞു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.