Follow the News Bengaluru channel on WhatsApp

കർണാടക വിഭജിക്കുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന തള്ളി മുഖ്യമന്ത്രി

ബെംഗളൂരു: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വടക്കൻ കർണാടയെ സംസ്ഥാനത്തു നിന്നും വിഭജിക്കുമെന്നും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 50 ആകുമെന്നുമുള്ള ഭക്ഷ്യ സിവിൽ സപ്ലൈസ് വനം മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്താവനയെ തളളി മുഖ്യമന്ത്രി. വടക്കൻ കർണാടകത്തെ പ്രത്യേക സംസ്ഥാനമാക്കാനുള്ള പദ്ധതി സർക്കാരിനില്ലെന്ന് ബസവരാജ് ബൊമ്മെ അറിയിച്ചു. ഉമേഷ് കട്ടി ആദ്യമായിട്ടല്ല ഇങ്ങനെ പറയുന്നതെന്നും വർഷങ്ങളായി അദ്ദേഹം ഇക്കാര്യം പറയുന്നുണ്ടെന്നും അത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് 50 സംസ്ഥാനങ്ങൾ രൂപവത്കരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ടെന്നും വടക്കൻ കർണാടക അതിൽ ഉൾപ്പെടുമെന്നുമാണ് ഉമേഷ് കട്ടി പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.