Follow the News Bengaluru channel on WhatsApp

കിട്ടൂർ വഴിയുള്ള ധാർവാഡ്-ബെളഗാവി റെയിൽപാതയുടെ നിർമാണം ഉടൻ ആരംഭിക്കും

ബെംഗളൂരു: ധാര്‍വാഡ്- ബെളഗാവി റൂട്ടില്‍ കിട്ടൂര്‍ വഴിയുള്ള 71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അറിയിച്ചു. പദ്ധതിയുടെ ഫണ്ടിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ നിര്‍മാണ ഉടന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെളഗാവിയിലെ തിലക്വാടിയില്‍ ചന്നബസപ്പ ടെക്സ്‌റ്റൈല്‍സ് ഷോറൂം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ ബെളഗാവിക്കും ധാര്‍വാഡിനുമിടയിലുള്ള ദൂരം കുറയും. നിലവിലുള്ള റെയില്‍പ്പാതയിലൂടെ യാത്രചെയ്യാന്‍ മൂന്നുമണിക്കൂര്‍ സമയം ആവശ്യമാണ്. പുതിയ പാത നിലവില്‍ വരുന്നതോടെ ഒരു മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാന്‍ കഴിയും. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയതാണ്. കഴിഞ്ഞ ഡിസംബറില്‍ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. 927.4 കോടി രൂപയാണ് പദ്ധതി തുക. കിട്ടൂര്‍ ഉള്‍പ്പെടെ 11 സ്റ്റേഷനുകളാണ് ഈ പാതയിൽ നിർമിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.