Follow the News Bengaluru channel on WhatsApp

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. പ്രോസിക്യൂഷന്റെ ഹർജി കോടതി തള്ളി

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ഉത്തരവിട്ടത്. ഹര്‍ജി തള്ളുന്നുവെന്ന ഒറ്റവാക്കില്‍ ആയിരുന്നു വിചാരണക്കോടതി വിധി പറഞ്ഞത്.

കേസിലെ പത്തോളം സാക്ഷികളെ അഭിഭാഷകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുവെന്നുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പല സുപ്രധാന സംഭവങ്ങളും കേസുമായി ബന്ധപ്പെട്ട് സംഭവിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു.

വലിയ വാദപ്രതിവാദങ്ങള്‍ ആയിരുന്നു ഹര്‍ജിയില്‍ നടന്നത്. ദിലീപിന് എതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നുമായിരുന്നു നടന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായിരിക്കെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഉള്‍പ്പെട്ടുവെന്നകാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെ പ്രോസിക്യൂഷന്‍ പ്രതിരോധിച്ചത്. ഇതിന് പുറമേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതെല്ലാമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്.

ഏപ്രില്‍ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. വധ ഗൂഢാലോചന കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.