കെ.വൈ.സി അപ്ഡേറ്റ് തട്ടിപ്പിൽ അധ്യാപികക്ക് 7.47 ലക്ഷം രൂപ നഷ്ടമായി
ബെംഗളൂരു: കെവൈസി ഡോക്യുമെന്റ് അപ്ഡേറ്റിന്റെ പേരിൽ അധ്യാപികയുടെ 7.47 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. നെല്യാടി കൊപ്പ മാടേരി സ്വദേശിനിയായ അധ്യാപികയാണ് പരാതിയുമായി ഉപ്പിനങ്ങാടി സൈബർ ക്രൈം പോലീസിലെത്തിയത്.
കുറച്ച് ദിവസം മുമ്പ് മകന്റെ എടിഎം കാർഡ് ബ്ലോക്ക് ആയതായി ഒരു അജ്ഞാത നമ്പറിൽ നിന്ന് അധ്യാപികക്ക് ഫോൺ സന്ദേശം ലഭിച്ചു. ഇത് ശരിയാക്കാൻ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറായ 8240871104-ലേക്ക് വിളിക്കാനും സന്ദേശത്തിൽ യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് സന്ദേശത്തിൽ പറഞ്ഞ നമ്പറിൽ ബന്ധപ്പെട്ട് കെവൈസി രേഖകൾ സമർപ്പിച്ചു. എന്നാൽ ബാങ്കിൽ നിന്ന് അക്കൗണ്ട് എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറിയതായി സന്ദേശം വന്നതോടെയാണ് താൻ ചതിക്കപ്പെട്ടതായി അധ്യാപികക്ക് മനസിലായത് .
ഇതേ തുടർന്ന് അക്കൗണ്ട് പരിശോധിക്കാൻ ബാങ്കിലെത്തിയപ്പോൾ ജൂൺ 23ന് 7.47 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. അധ്യാപികക്ക് ലഭിച്ച കസ്റ്റമർ കെയർ നമ്പർ പരിശോധിച്ചപ്പോൾ അത് വ്യാജ നമ്പറായിരുന്നുവെന്നും തെളിഞ്ഞു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.