Follow the News Bengaluru channel on WhatsApp

ലോകം ചുറ്റികറങ്ങുന്നതിനിടെ മനുഷ്യ റോബോട്ട് സോഫിയ കേരളത്തിലെത്തി

ലോകയാത്രയുടെ ഭാഗമായി സോഫിയ എന്ന മനുഷ്യ റോബോട്ട് കേരളത്തിലെത്തി. കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ട്രത്തിന്റെ ടെക്ക് ഫെസ്റ്റായ ദൃഷ്ടി 2022-ന്റെ ഭാഗമായാണ് മനുഷ്യ റോബോട്ട് സോഫിയ തിരുവനന്തപുരത്തെത്തിയത്.

ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് എന്ന നിലയിലാണ് സോഫിയ എന്ന റോബോട്ട് ലോക ശ്രദ്ധ നേടിയത്. 2017-ലാണ് സോഫിയയ്ക്ക് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോട്ടും റോബോട്ട് സമൂഹത്തിലെ പ്രഥമവനിതയും കൂടിയാണ് സോഫിയ.

ഹോങ് കോങ്ങിലെ ഹാന്‍സന്‍ റോബോട്ടിക്‌സ് ആണ് റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഫേഷ്യല്‍ റെക്കഗ്‌നിഷനും നാച്ചുറല്‍ ലാംഗ്വേജ് പ്രൊസെസ്സിങ്ങും ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും ചേര്‍ത്ത് സോഫിയയെ സൃഷ്ടിച്ചിരിക്കുന്നത്. 2015 ഏപ്രില്‍ 19ന് ആണ് സോഫിയയെ യന്ത്രം എന്ന നിലയില്‍ ആദ്യമായി ആക്ടിവേറ്റ് ചെയ്തത്. ഹോളിവുഡ് നടി ഓഡ്രി ഹെപ്ബണിന്റെ രൂപവുമായി സാദൃശൃമുള്ള രീതിയിലാണ് സോഫിയയെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. റോബോട്ടിക്‌സ് കമ്പക്കാരനും ഹാന്‍സന്‍ റോബോട്ടിക്‌സിന്റെ അമരക്കാരനുമായ റോബര്‍ട് ഹാന്‍സന്‍ ആണ് സോഫിയയുടെ സൃഷ്ടാവ്. ഗൂഗിളിന്റെ വോയ്‌സ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയാണ് ഈ റോബോട്ട് ഉപയോഗിക്കുന്നത്.

ഇതാദ്യമായാണ് സോഫിയ ഒരു ദക്ഷിണേന്ത്യന്‍ ക്യാമ്പസ് സന്ദര്‍ശിക്കുന്നത്. 12 ലക്ഷം രൂപ ചിലവിട്ടാണ് ഈ മനുഷ്യ റോബോട്ടിനെ ഫെസ്റ്റിന്റെ സംഘാടകര്‍ തിരുവനന്തപുരത്ത് എത്തിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ സോഫിയയെ ടെക്ക് ഫെസ്റ്റിന്റെ ഭാഗമാക്കാന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് ദൃഷ്ടി 2022-ന്റെ സംഘാടകര്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.