റായ്ച്ചൂരിൽ വിദ്യാർഥിയുടെ അമ്മയെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്; അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: റായ്ച്ചൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ അധ്യാപകന് അറസ്റ്റിലായി. റായ്ചൂരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യപകന് മുഹമ്മദ് അസറുദ്ദീനാണ് അറസ്റ്റിലായത്. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഗോവയിലെ ഹോട്ടലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥികളുടെ യുവതികളായ അമ്മമാരെ മക്കള്‍ക്ക് സൗജന്യമായി ട്യൂഷന് നല്‍കാം എന്ന് പറഞ്ഞ് പരിചയപ്പെടുകയും പിന്നീട് നല്ല സുഹൃത്ബന്ധം സ്ഥാപിച്ച് വീട്ടില്‍ നിത്യസന്ദര്‍ശകനായി എത്തി ശാരീരികമായി ഉപയോഗപ്പെടുത്തുകയുമാണ് ഇയാളുടെ രീതി. മകള്‍ക്ക് ട്യൂഷന് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചില സര്‍ക്കാര്‍ സൗകര്യങ്ങള്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്ത ഇയാള്‍ വീട്ടിലെത്തി ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നും സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുവെന്നും പരാതിക്കാരി പറയുന്നു. തന്നോട് സഹകരിക്കണമെന്നും ഇല്ലെങ്കില്‍ താന്‍ വീട്ടില്‍ വന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് റായ്ച്ചൂര്‍ ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ അസറുദ്ദീനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഇതേ തുടര്‍ന്ന് ഇയാൾ ഗോവയിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. അന്വേഷണത്തില്‍ പനാജിയില്‍ ഇയാളുണ്ടെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. ഇയാള്‍ നിരവധി പേരെ ഇത്തരത്തില്‍ ചൂഷണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ക്രൂരമായി ശിക്ഷിക്കാറുണ്ടെന്നും കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാറുണ്ടെന്നും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.