Follow the News Bengaluru channel on WhatsApp

മാർഗരറ്റ് ആൾവ പ്രതിപക്ഷ പാർട്ടികളുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കേന്ദ്രമന്ത്രിയും വിവിധ സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്ന മാർഗരറ്റ് ആൾവ പ്രതിപക്ഷ സ്ഥാനാർഥിയായി ഉപരാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കും. ഇന്ന് ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗമാണ് മാർഗരറ്റ് ആൾവയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ ആൾവയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച പത്രിക സമർപ്പിക്കും.

മംഗളൂരു സ്വദേശിയായ മാർഗരറ്റ് ആൾവ ഗോവ, രാജസ്ഥാൻ, ഗുജറാത്ത്‌, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽ നേരത്തെ ഗവർണറായിരുന്നു. ആറു തവണ രാജ്യസഭയിലെത്തി. ഒരു തവണ ലോക്‌സഭാംഗം. മൂന്ന്‌ തവണ കേന്ദ്രമന്ത്രി. ഭർത്തൃമാതാവായ വയലറ്റ്‌ ആൾവ രാജ്യസഭയുടെ മുൻ ഉപാധ്യക്ഷയാണ്.

17 പാർടികൾ യോഗത്തിൽ പങ്കെടുത്തപ്പോൾ ആം ആദ്‌മി, തൃണമൂൽ പാർടികൾ യോഗത്തിനെത്തിയില്ല. മമത ബാനർജി, അരവിന്ദ്‌ കേജ്രിവാൾ എന്നിവരുമായി ഉടൻ ബന്ധപ്പെടുമെന്ന്‌ സ്ഥാനാർഥി പ്രഖ്യാപനത്തിന്‌ ശേഷം ശരദ്‌ പവാർ അറിയിച്ചു. രാഷ്‌ട്രപതി സ്ഥാനാർഥിയായ യശ്വന്ത്‌ സിൻഹയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ച ഇരു പാർടികളും ആൾവയേയും പിന്തുണയ്‌ക്കുമെന്നതിനാൽ സംയുക്ത പ്രതിപക്ഷ പാർടികളുടെ അംഗബലം പത്തൊമ്പതാകും.

ജൂലായ് 19 വരെയാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കേണ്ട സമയം. സൂക്ഷ്‌മ പരിശോധന 20ന്. 21വരെ പത്രിക പിൻവലിക്കാം. ഓഗസ്‌റ്റ് ആറിനാണ് തിരഞ്ഞെടുപ്പ്. എൻഡിഎ സ്ഥാനാർഥിയായി ബംഗാൾ ഗവർണർ ജഗ്‌ദീപ്‌ ധൻകറിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.