Follow the News Bengaluru channel on WhatsApp

മൺസൂൺ സമയത്തും മഴ മാറി നിന്നു: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ തവളകല്യാണം

ലക്‌നൗ: ഉത്തർപ്രദേശിൽ മൺസൂൺ സമയത്തും സാധാരണയിൽ കുറഞ്ഞ മഴ ലഭിക്കുകയും മഴ മാറി നിൽക്കുകയും ചെയ്തതോടെ വരൾച്ചക്ക് സമാനമായ അവസ്ഥ വന്നു. ഇതോടെ ഗോരഖ്പൂരിൽ കനത്ത മഴ ലഭിക്കുന്നതിന് തവളക്കല്യാണം നടത്തി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മാത്രമല്ല സംസ്ഥാനത്തെ പലഭാഗത്തും മഴ കുറഞ്ഞതോടെയാണ് ഹിന്ദു മഹാസംഘ് തവള കല്യാണവുമായി രംഗത്തെത്തിയത്.

കാളിബാരി ക്ഷേത്രത്തിൽ 19 ന് ചൊവ്വാഴ്ചയാണ് ചടങ്ങ് നടന്നത്. തവള കല്യാണത്തിൽ പങ്കെടുക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. കഴിഞ്ഞയാഴ്ച മഴ ലഭിക്കാൻ ഹോമവും നടത്തിയതായി ഹിന്ദ് മഹാസംഘ് ഭാരവാഹിയായ രമാകാന്ത് അറിയിച്ചു. പിന്നീടാണ് തവള കല്യാണം നടത്തിയത്. പരമ്പരാഗതമായ ചടങ്ങുകൾ ഗുണം ചെയ്യുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. തവള കല്യാണം വാർത്തയായതോടെ അതും കാണാനും ധാരാളം ആളുകളെത്തി.

ഉത്തരേന്ത്യയിൽ പലയിടത്തും മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഇത്തരം ആചാരങ്ങൾ നടത്താറുണ്ടെന്നാണ് പറയപ്പെടുന്നത്. മധ്യപ്രദേശിലെ ദാമോ ജില്ലയിൽ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ അഞ്ചു വയസുള്ള ആറു പെൺകുട്ടികളെ തവളയെ കെട്ടിയ മരത്തടിയുമായി നഗ്നയായി ഗ്രാമം തോറും ഭിക്ഷ യാചിപ്പിച്ച് നടത്തിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇത്. 2018 ജൂണിൽ മധ്യപ്രദേശിലെ ഛത്തർപൂർ നഗരത്തിൽ മഴയ്ക്കുവേണ്ടി, അന്നത്തെ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി ലളിതാ യാദവും തവള കല്യാണം നടത്തിയതായി വാർത്തയുണ്ടായിരുന്നു. ഇതിന്റെ പേരിൽ വലിയ ട്രോളുകളും വിമർശനങ്ങളുമാണ് മന്ത്രിക്കെതിരേ ഉയർന്നിരുന്നത്. എന്തായാലും തവള കല്യാണത്തിനെത്തിയവർ കല്യാണ സദ്യയും കഴിച്ചിട്ടാണ് ക്ഷേത്രം വിട്ടത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.