Follow the News Bengaluru channel on WhatsApp

രണ്ടു വർഷത്തിനുള്ളിൽ ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രണ്ടു വർഷത്തിനുള്ളിൽ ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പാഠപുസ്തകം രണ്ടു വർഷത്തിനുള്ളിൽ പുറത്തിറക്കും. വിദ്യാഭ്യാസ വിദഗ്ധരുമായി ആലോചിച്ചശേഷം ലൈംഗിക വിദ്യഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പൂർണമായ ചട്ടക്കൂട്ടിൽ മാതൃകപരമായി നടപ്പിലാക്കുന്നതിനു കേന്ദ്രമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ശിവൻ കുട്ടി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങളെക്കുറിച്ച് കേരളത്തിന്റെ അഭിപ്രായങ്ങളും, വിയോജിപ്പുകളും എഴുതി കേന്ദ്രമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. നിവേദനത്തിൽ പറഞ്ഞ കാര്യങ്ങൾ പരിഗണിക്കാമെന്ന് കേ
ന്ദ്രമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. വി ശിവൻകുട്ടി അറിയിച്ചു.

കേന്ദ്രം റേഷൻ വെട്ടിക്കുറച്ചിതിനാൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകാൻ കഴിയുന്നില്ലെന്ന കാര്യവും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 2021-22 വർഷത്തെ രണ്ടാം ഗഡു കേന്ദ്ര വിഹിതം അടിയന്തരമായി അനുവദിക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിനോട് ആവശ്യപെടുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.